മറ്റ് ആപ്പുകൾ വഴിയോ വെബ്സൈറ്റുകൾ വഴിയോ സാധാരണ കടകളിൽ നിന്നോ വളരെ എളുപ്പത്തിൽ ഉൽപന്നങ്ങൾ വാങ്ങുകയും പണമിടപാട് നടത്തുവാനും സഹായിക്കുന്ന ഒരു വിശ്വാസയോഗ്യമായ പ്ലാറ്റ്ഫോമാണ് ആമസോൺ പേ. ഉപഭോക്താവ് തൻ്റെ ആമസോൺ അക്കൗണ്ടിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിലും വേഗതയിലും എന്നാൽ യാതൊരു സുരക്ഷാവീഴ്ചയും കൂടാതെ പണമിടപാട് നടത്തുവാൻ സഹായിക്കുന്നു. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും മറ്റനവധി പ്രയോജനങ്ങളും ഇതുവഴി ലഭ്യമാകും.

ആമസോൺ പേ സംബന്ധിച്ച് താഴെ കൊടുത്ത കാര്യങ്ങൾ പോസ്റ്റിൽ നിന്നും മനസ്സിലാക്കാം

  • എന്താണ് ആമസോൺ പേ?
  • നിങ്ങളുടെ മൊബൈൽ ഫോണിൽ എങ്ങനെ ഒരു ആമസോൺ പേ അക്കൗണ്ട് തുടങ്ങാം?
  • ആമസോൺ പേ അക്കൗണ്ട് ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കാം ?
  • ആമസോൺ പേ ഉപയോഗിച്ചാലുണ്ടാകുന്ന ഗുണങ്ങൾ
  • ഇത് സംബന്ധിച്ച് നിങ്ങൾക്കുണ്ടായേക്കാവുന്ന സംശയങ്ങൾക്കുള്ള മറുപടി

എന്താണ് ആമസോൺ പേ?

ആമസോൺ പേ (Amazon Pay) ഉപയോക്താക്കൾക്ക്, മറ്റ് വെബ്സൈറ്റുകളിൽ ആമസോൺ പാസ്സ്‌വേഡും അക്കൗണ്ട് വിവരങ്ങളും ഉപയോഗിച്ച് പണമിടപാട് നടത്തുവാൻ സഹായിക്കുന്ന ഒരു ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്‌ഫോമാണ്. ഇത് വളരെ സുരക്ഷിതത്വവും, വേഗതയേറിയതുമായ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് സഹായിക്കുന്നു.

ആമസോൺ പേയുടെ ചില പ്രധാന സവിശേഷതകൾ:

– എളുപ്പത്തിലുള്ള പണമിടപാട്

ഉപയോക്താക്കൾക്ക് തങ്ങളുടെ ആമസോൺ അക്കൗണ്ടിൽ സേവ് ചെയ്തിട്ടുള്ള പാസ്സ്‌വേഡും ക്രഡിറ്റ് കാർഡ് വിവരങ്ങളും ഉപയോഗിച്ച് വേഗത്തിൽ പേയ്മെന്റുകൾ നടത്താം.

– ഉയർന്ന സുരക്ഷ

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ വ്യാപാരികളുമായി പങ്കിടുന്നതല്ല. അതിനാൽ ഇത് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾക്ക് യാതൊരു ചോർച്ചയും വരുത്തുന്നില്ല.

– ഒന്നിലധികം ഉപയോഗങ്ങൾ

വെബ്സൈറ്റുകൾ, ആപ്പുകൾ, കൂടാതെ സാധാരണ കടകളിൽ പോലും ഇത് ഉപയോഗിക്കാൻ കഴിയും

ആമസോൺ പേയിൽ എങ്ങനെ അക്കൗണ്ട് തുടങ്ങാം?

ആമസോൺ പേയിൽ അക്കൗണ്ട് തുടങ്ങുന്നത് വളരെ എളുപ്പമാണ്. അതിനായി താഴെ നൽകിയിരിക്കുന്ന സൂചനകൾ പിന്തുടരുക :

ഉപയോക്താക്കൾ ചെയ്യേണ്ടത്

1. ആമസോൺ അക്കൗണ്ട് ഉണ്ടാക്കുക:

– ആദ്യം, നിങ്ങൾക്ക് ഒരു ആമസോൺ അക്കൗണ്ട് വേണം. അതിനായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് Amazon.com സൈനപ്പ് (sign up) ചെയ്യുക.

– നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ചേർത്തു ഒരു പാസ്സ്‌വേഡ് സജ്ജീകരിക്കുക.

2. പേയ്മെന്റ് മെതേഡ് ചേർക്കുക:

– ‘Your Account’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് അനുയോജ്യമായ പേയ്മെന്റ് രീതി സെലക്ട് ചെയ്യുക (ക്രഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ബാങ്ക് അക്കൗണ്ട് മുതലായവ)

– നിങ്ങൾക്ക് ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകളും ചേർക്കാൻ സാധിക്കും

3. ആമസോൺ പേ ആക്ടിവേറ്റ് ചെയ്യുക :

– ഇത് വഴി ആമസോൺ പേ നിങ്ങളുടെ ആമസോൺ അക്കൗണ്ടിൽ ഓട്ടോമാറ്റിക് ആയിട്ട് തന്നെ ആക്‌ടിവേറ്റ് ആയിട്ടുണ്ടാകും, നിങ്ങൾ പിന്നീട് ഒന്നും ചെയ്യേണ്ടതില്ല.

നിങ്ങളുടെ പേയ്മെൻ്റ് രീതി ലിങ്ക് ചെയ്യപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾക്ക് ആമസോൺ പേ ഉപയോഗിച്ച് തുടാങ്ങാം.

വ്യാപാരികൾക്ക് അക്കൗണ്ട് എങ്ങനെ ക്രിയേറ്റ് ചെയ്യാം

1. ആമസോൺ പേ ‘മർച്ചന്റ് അക്കൗണ്ട്’ ഉണ്ടാക്കുക:

അതിനായി താഴെ കൊടുത്ത ലിങ്കിൽ അമർത്തുക

Amazon Pay Merchant Sign-up Page

“Get Started” ക്ലിക്ക് ചെയ്യുക

– നിങ്ങളുടെ ബിസിനസിന്റെ വിവരം, ബാങ്ക് അക്കൗണ്ട് എന്നിവ നൽകുക.

2. ആമസോൺ പേ നിങ്ങളുടെ വെബ്സൈറ്റുമായി ലിങ്ക് ചെയ്യുക:

– ആമസോൺ പേ ഒരു പേയ്മെൻ്റ് ഓപ്ഷൻ ആയി നിങ്ങളുടെ സൈറ്റിൽ ഉപയോഗിക്കുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങളും APIകളും ഡെവലപ്പേഴ്‌സിനെ സഹായിക്കുന്നതിന് വേണ്ടി ആമസോൺ നൽകിയിരിക്കുന്നു.

– ഷോപ്പിഫൈ, മാഗെന്റോ, WooCommerce പോലുള്ള പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് ഇതിൽ നേരത്തെ തന്നെ പ്ലഗിനുങ്ങൾ (ടൂൾ) ഉണ്ട്

3. പേമെന്റുകൾ വെരിഫൈ ചെയ്യുക:

– എല്ലാം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആമസോൺ പേ പരീക്ഷിക്കുക.

ആമസോൺ പേ ഉപയോഗിച്ച് പണം നേടുന്ന വഴികൾ എന്തെല്ലാം?

ആമസോൺ പേ ഉപയോഗിച്ച് പണം നേടുന്നതിനുള്ള പല മാർഗങ്ങളുമുണ്ട്.

1. ക്യാഷ്‌ബാക്ക് ഓഫറുകൾ:

– പല തവണ ആമസോൺ പേ ഉപയോഗിച്ചുള്ള പേയ്മെന്റുകളിൽ ക്യാഷ്ബാക്ക് ലഭിക്കും. ഇതിന് ആമസോൺ മറ്റ് തേഡ് പാർട്ടി ആപ്പുകളുമയോ വ്യാപാര സ്ഥാപനങ്ങളുമയോ കരാറുകളുമുണ്ടാക്കും.

– ബിൽ പേയ്‌മെന്റുകൾ, മൊബൈൽ റീചാർജുകൾ തുടങ്ങിയവയ്‌ക്കു ക്യാഷ്ബാക്ക് കിട്ടാം.

2. ആമസോൺ പേ ബാലൻസ്:

– നിങ്ങളുടെ ആമസോൺ അക്കൗണ്ടിൽ നേരിട്ട് പണമിടുന്നതിൽ നിന്നു പലപ്പോഴും ക്യാഷ്ബാക്ക് അല്ലെങ്കിൽ വൗച്ചർ ലഭിക്കും.

– ഈ ബാലൻസ് ഉപയോഗിച്ച് നിങ്ങൾക്ക് ആമസോണിൽ മാത്രമല്ല മറ്റ് സർവീസുകൾക്കും പണം നൽകാനാകും.

3. അഫിലിയേറ്റ് പ്രോഗ്രാം:

– നിങ്ങൾ ഒരു വെബ്‌സൈറ്റ് അല്ലെങ്കിൽ ബ്ലോഗ് നടത്തുന്നുണ്ടെങ്കിൽ, ആമസോൺ അഫിലിയേറ്റ് ആയി പ്രവർത്തിക്കാൻ കഴിയും. നിങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ മുഖേന ആളുകൾ വിൽപന നടത്തി, നിങ്ങൾക്ക് ഒരു പ്രതിഫലം ലഭിക്കും.

4. മർച്ചന്റായി ആമസോൺ പേ ഉപയോഗിക്കുക:

– നിങ്ങൾക്ക് നിങ്ങളുടെ വെബ്സൈറ്റിൽ ആമസോൺ പേ നൽകി ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ വിൽപന നേടാം.

– ആമസോൺ പേയുടെ അലക്സ കമാൻഡ് സംവിധാനവും ഉപയോഗിച്ച് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാം.

5. ബിൽ അടച്ച് സമ്മാനങ്ങൾ നേടുക:

– ആമസോൺ പേ ഉപയോഗിച്ച് മൊബൈൽ റീചാർജ് ചെയ്യുകയോ, യൂട്ടിലിറ്റി ബിൽ അടയ്ക്കുകയോ, ടിക്കറ്റുകൾ ബുക്ക് ചെയ്യുകയോ ചെയ്യുമ്പോൾ ക്യാഷ്‌ബാക്ക് നേടാം.

ആമസോൺ പേ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ

1. വേഗത്തിലുള്ള പേയ്മെന്റ്:

– പേയ്മെന്റുകൾ സാധാരണ പേയ്‌മെന്റ് ഗേറ്റുകളെക്കാൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.

2.വിശ്വാസയോഗ്യമായതും സുരക്ഷ ഉള്ളതും:

– ആമസോൺ നിർമിച്ചിരിക്കുന്ന സുരക്ഷിത സംവിധാനം ഉപയോക്താക്കളുടെ ഫിനാൻഷ്യൽ വിവരങ്ങൾ സംരക്ഷിക്കുന്നു.

3. ആഗോള തലത്തിലുള്ള സ്വീകരണം:

– ആമസോൺ പേ ആഗോളമായി വ്യാപകമായി സ്വീകരിക്കപ്പെടുന്നുണ്ട്.

4.ലക്സയുമായി കണക്ട് ചെയ്യാം:

ലക്സ ഉപയോഗിച്ച് വോയ്‌സ് കമ്മാൻഡുകൾ വഴി ഓൺലൈൻ ഷോപ്പിംഗ് നടത്താം.

5. ക്യാഷ്‌ബാക്ക് ഓഫറുകൾ:

– ആമസോൺ പേ ഉപയോക്താക്കൾക്ക് പല ആകർഷകമായ ക്യാഷ്ബാക്കുകളും ലഭിക്കുന്നുണ്ട്.

ആമസോൺ പേയുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായെക്കാവുന്ന സംശയങ്ങൾ

1. ആമസോൺ പേ ഉപയോഗിക്കുന്നതിന് ഫീസ് ഉണ്ടോ?

– ഉപയോക്താക്കൾക്ക് ആമസോൺ പേ ഉപയോഗിക്കാൻ ഫീസ് നൽകേണ്ടതില്ല.

– എന്നാൽ വ്യാപാരികൾക്ക് ഒരു ട്രാൻസാക്ഷനിനായി ആമസോൺ ചെറിയ ഒരു ശതമാനവും ഫീസും നൽകേണ്ടിവരും.

2. ആമസോൺ പേ ബാലൻസ് തുകയൊക്കെ എനിക് എൻറെ ബാങ്കിലേക്ക് മാറ്റാൻ കഴിയുമോ?

– സാധാരണ ആമസോൺ പേ ബാലൻസ് അക്കൗണ്ടിൽ നിന്നു മാറ്റം നടത്താൻ കഴിയില്ല, ഇത് ബിൽ അടയ്ക്കലുകൾക്കും ഷോപ്പിംഗിനും മാത്രമേ ഉപയോഗിക്കാനാകൂ.

3. ആമസോൺ പേ രാജ്യത്തിന് പുറത്ത് ഉപയോഗിക്കാൻ കഴിയുമോ?

– ആമസോൺ പേ പല രാജ്യങ്ങളിലും ലഭ്യമാണ്, എന്നാൽ വ്യാപാരികൾ ഏത് രാജ്യത്ത് സ്വീകരിക്കണമെന്നത് വ്യത്യാസപ്പെട്ടേക്കാം.

4. റീഫണ്ട് ലഭിക്കാൻ എത്ര സമയം എടുക്കും ?

ആമസോൺ പേ വഴി ഒരു വിൽപന നടന്നത് റീഫണ്ട് ആവശ്യമായാൽ, വ്യാപാരികളുടെ റീഫണ്ട് നയം അടിസ്ഥാനമാക്കി പണം മടക്കി നൽകും

ആമസോൺ പേ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണകരമായ ഒരു പേയ്മെന്റ് പ്ലാറ്റ്‌ഫോമാണ്. നിങ്ങളുടെ പണമിടപാടുകൾ കാര്യക്ഷമമായി രീതിയിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നയാളാണോ നിങ്ങൾ? നിങ്ങൾ നിങ്ങളുടെ ബിസിനസ്സ് വളർത്താൻ സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോം അന്വേഷിച്ചുനടക്കുകയാണോ? എന്നാൽ നിങ്ങൾക്ക് ഏറ്റവും വിശ്വസനീയമായി ഉപയോഗിക്കാവുന്ന ഒരു ഓപ്ഷൻ തന്നെയാണ് ആമസോൺ പേ.

വളരെ എളുപ്പത്തിലുളള ചെക്ക്ഔട്ട്, സുരക്ഷാ സവിശേഷതകൾ, കാഷ്‌ബാക്ക് ഓഫറുകൾ, റിവാർഡുകൾ വ്യാപാരികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഇതിൻ്റെ പ്രത്യേകതകളാണ്. നിങ്ങളുടെ ഷോപ്പിംഗ് അല്ലെങ്കിൽ ബിസിനസ് രംഗത്ത് മികച്ച ഒരനുഭവം സമ്മാനിക്കുന്നതിനും നിങ്ങളുടെ വിലയേറിയ സമയം ഫലപ്രദമായി ഉപയോക്കിക്കുന്നതിനും ആമസോൺ പേ ഇന്ന് തന്നെ ആരംഭിക്കൂ!

Author

Comments are closed.