Category

SPORTS

Category

അരീക്കോട് : അരീക്കോടിന്റെ കരുത്തനായ മുൻ ഫുട്ബോൾ താരം പിലാക്കായി സുൽഫിക്കാറിന്റെ ഓർമ്മകളുടെ അഞ്ചാം വാർഷികത്തിന്റെ മുന്നിൽ സ്മരണാഞ്ജലികൾ അർപ്പിച്ചു സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരം അഡ്വ. സഫീർ എം.ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പുതിയ സീസണിലേക്കുള്ള 2024/25 ജെഴ്‌സി വിതരണം ലുകുമാൻ തൊടുവിൽ നിർവഹിച്ചു.

പി.കെ മുനീർ, എം. അബ്ദുനാസർ, അസ്‌കർ കെ എന്നിവർ സംസാരിച്ചു. അബ്ദുസ്സമദ് കെ നായകനായ ടീം. പി.ടി മുഹമ്മദ്‌ നായകനായ ടീമിനെ 3:2ന് പരാജയപ്പെടുത്തി. ഇരു ടീമുകളിലായി സലാം എൻ, മുഹമ്മദ്‌അലി ടി, യൂസഫ് സി, അഷറഫ് കെ, ഡോ. അനിൽകുമാർ, ജാഫിർ സി, റസാക്ക് ടി.പി, യൂനുസ് എൻ, മുഹമ്മദലി ടി.പി, മൻസൂർ എൻ, കുഞ്ഞാൻ സി, ജനീസ് വി, മാലിക് സി, സലീം എം, ഷാജിദ് പി.കെ, അഫ്സർ പി എന്നിവർ ഭൂട്ടണിഞ്ഞു. ബാബു എം.പി.ബി കളി നിയന്ത്രിച്ചു. നല്ല കളിക്കാരനായി പ്രൊഫ‌. അഷ്‌റഫ്‌ കെ തിരഞ്ഞെടുക്കപ്പെട്ടു.

തവനൂർ: തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്കായി നിര്‍മിക്കുന്ന ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിന് സജ്ജമായി. ടര്‍ഫിന്റെ ഉദ്ഘാടനം ജൂലൈ ആറിന് (ശനി) രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ, വനിതാ ശിശു വികസന…

മലപ്പുറം : മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോട്ടപ്പടി  ഫുട്‌ബോള്‍ അക്കാദമിയിലേക്ക്  കുട്ടികളെ  തിരഞ്ഞെടുക്കുന്നു. ജൂലൈ ഏഴിന് രാവിലെ എട്ടു മണിക്ക് മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സെലക്‍ഷന്‍. 2011, 2012,…