Category

KERALA

Category

അരീക്കോട് : അരീക്കോട് കുഴല്‍പ്പണവുമായി എട്ടംഗ സംഘം പൊലീസ് പിടിയിലായി. അരീക്കോട് പൊലീസ് നടത്തിയ പരിശോധനയിലാണ് 30,47,300 രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.

അരീക്കോട് മേല്‍മുറി പുളിയക്കോട് സ്വദേശികളായ മുള്ളന്‍ ചക്കിട്ടക്കണ്ടിയില്‍ വീട്ടില്‍ യൂസഫലി (26), കൊട്ടക്കാടന്‍ വീട്ടില്‍ ഇസ്മായില്‍ (36), ഓട്ടുപാറ വീട്ടില്‍ സലാഹുദ്ധീന്‍ (21), മലയന്‍ വീട്ടില്‍ ഫാഹിദ് (23), ചാത്തനാടിയില്‍ വീട്ടില്‍ ഫൈസല്‍ ( 22), കൊട്ടക്കാടന്‍ വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് ( 23), കണ്ണന്‍ കുളവന്‍ വീട്ടില്‍ മുഹമ്മദ് ശാക്കിര്‍ (22), കാളികാവ് അടക്കാക്കുണ്ട് സ്വദേശി തെന്നാടന്‍ വീട്ടില്‍ ജാബിര്‍ (35) എന്നിവരാണ് പൊലീസ് പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. പത്തു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം , തൃശൂര്‍, മലപ്പുറം, കോഴിക്കോട്,…

തിരുവനന്തപുരം: സംസ്ഥാന​ത്തെ ജില്ലകളുടെ എണ്ണം പതിനഞ്ചാകുന്നു. തെക്കൻ കേരളത്തിൽ പുതിയ ജില്ല വേണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ…

തിരുവനന്തപുരം: ഓരോ വർഷവും കേരളത്തിൽ നിന്നുള്ള സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച…

തിരുവനന്തപുരം: സംസ്ഥാനത്ത് 200 വില്ലേജുകളിൽ  ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി 9(2) വിജ്ഞാപനം പുറപ്പെടുവിച്ചു. സർവെ വിഭാഗം ജീവനക്കാരുടെ വിയർപ്പിന്റെ നേട്ടമാണിതെന്ന് സർവെ ഡയറക്ടറേറ്റിലെത്തിയ റവന്യു മന്ത്രി പറഞ്ഞു.  ഉയർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ച്…

തിരുവനന്തപുരം: വാഹനം ഓടിച്ച് ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ കാഴ്ചശക്തി പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. അപേക്ഷകർ ഹാജരാക്കുന്ന നേത്രപരിശോധനാ സർട്ടിഫിക്കറ്റുകളിൽ വ്യാജം കടന്നുകൂടുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മന്ത്രി…

തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ്…

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് 5 രൂപയായി ഉയർത്തുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിലനിർത്തണം, ദീർഘദൂര സ്വകാര്യ ബസ്സുകളുടെ…