Category

GENERAL

Category

വിഴിഞ്ഞം: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോയാണ് വിഴിഞ്ഞത്തേക്ക് ചരക്കുമായി എത്തിയിരിക്കുന്നത്. നൂറ്റിപ്പത്തിലധികം രാജ്യങ്ങളിൽ കാർഗോ സേവനങ്ങൾ നൽകുന്ന ഡാനിഷ് കമ്പനിയാണ് മെർസ്ക്. ഡേവൂ ഷിപ്പ് ബിൽഡിംഗ് കമ്പനി 2014 ൽ നിർമ്മാണം പൂർത്തിയാക്കിയ സാൻ ഫെർണാണ്ടോയ്ക്ക് 300 മീറ്റർ നീളവും 48 മീറ്റർ വീതിയുമുണ്ട്.

കൂറ്റൻ മദർഷിപ്പിന് നങ്കൂരം ഇടാൻ ആവശ്യമായത് 10 മീറ്റർ ആഴമാണ് ആവശ്യമായി വരുന്നത്. 9000 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ട് സാൻ ഫെർണാണ്ടോക്ക്. എന്നാൽ 2000 കണ്ടെയ്നറുകൾ മാത്രമാണ് വിഴിഞ്ഞത്തെത്തുന്നത്. അതിൽ തുറമുഖത്തിറക്കുന്നത് 1960 കണ്ടെയ്നറുകൾ. കഴിഞ്ഞ മാസം 22 നാണ് സാൻ ഫെർണാണ്ടോ ഹോങ്കോങ്ങ് വിട്ടത്.

ചൈനയിലെ ഷാങ്ങ്ഹായ്, സിയാമെൻ തുറമുഖങ്ങൾ കടന്ന് ജൂലൈ ഒന്നിന് ഷിയാമെന്നിൽ നിന്നും ചരക്കുകളും കയറ്റിയാണ് സാൻ ഫെർണാണ്ടോയുടെ വരവ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കെത്തുന്ന ആദ്യ ചരക്കുകപ്പൽ സാൻ ഫെർണാണ്ടോ ചരിത്രത്തിലിടം പിടിക്കും. സാൻ ഫെർണാണ്ടോയുടെ വരവോടെ പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്നത്തിന് സാക്ഷാത്കാരമാവുകയാണ്. തുറമുഖത്തിന്റെ 800 മീറ്റർ ബെർത്തിന്റെ മധ്യഭാഗത്ത് നങ്കൂരമിടുന്ന സാൻഫെർണാണ്ടോ ചരക്കുകളിറക്കിയതിന് ശേഷം അന്നേ ദിവസം കൊളംബോയിലേക്ക് മടങ്ങും.

കപ്പലിൽ നിന്നിറക്കിയ കണ്ടെയ്നറുകൾ മദർ ഷിപ്പ് മടങ്ങിയതിന് ശേഷം ചെറിയ ഫീഡർ കപ്പലുകളിൽ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടു പോകും. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി, എ പി എം ടെർമിനലുകൾ, ഹപാഗ്- ലോയ്ഡ്, എന്നിവയുൾപ്പടെയുള്ള ലോക ഭീമമൻമാരുടെ കപ്പലുകളാകും സാൻഫെർണാണ്ടോയ്ക്ക് ശേഷം വിഴിഞ്ഞത്തേക്ക് എത്തുക.

തിരുവനന്തപുരം: മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള’ ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിങ്/…

മലപ്പുറം: ചാലിയാർ, കടലുണ്ടി, ഭാരതപ്പുഴ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത 17 കടവുകളിൽ നിന്ന് മണൽ വാരാൻ സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെ (SEIAA) പാരിസ്ഥിതികാനുമതി ലഭിച്ചു. സംസ്ഥാനത്തെ 13 പുഴകളിൽ ഏറ്റവും കൂടുതൽ…

തിരുവനന്തപുരം : നീറ്റ്, നെറ്റ്, മറ്റ് മത്സര പരീക്ഷകൾ എന്നിവ വിദ്യാർഥികൾക്ക് ഉണ്ടാക്കിയേക്കാവുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി ‘ടെലി മനസ്’ സേവനങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2024 ലെ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷകർ ജൂലൈ 10 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. https://itiadmission.kerala.gov.in വഴിയും https://det.kerala.gov.in ലെ…

അരീക്കോട് : അരീക്കോട് ഗവ.ഐ.ടി.ഐ പരിസരത്തുളള 22 തരം മരങ്ങൾ ഐ.ടി.ഐ പരിസരത്ത് വെച്ച് ജൂലൈ ഒമ്പതിന് 11.30 ന് പരസ്യമായി ലേലം ചെയ്ത് വിൽക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2850238.

അരീക്കോട് : ഏറനാട് താലൂക്കിലെ മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ മിന്നല്‍ പരിശോധന. ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ അമൃത്’ ന്റെ ഭാഗമായിട്ടായിരുന്നു…

തിരുവനന്തപുരം : ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന്…

താമരശ്ശേരി: താമരശ്ശേരിയിൽ സ്കൂട്ടർ റോഡിൽ മറിഞ്ഞ് വീണ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തിൽ ജീവൻ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദർശ് (22) നെ…