Category

MALAPPURAM

Category

മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് ചാൻസലറായ ഗവർണറുടെ തീരുമാനത്തിനെതിരെ ഡോ. എം.കെ. ജയരാജ് പുറപ്പെടുവിപ്പിച്ച ഉത്തരവ് റദ്ദാക്കി പുതിയ വൈസ് ചാൻസലർ. ജൂനിയർ എൻജിനീയറായി തരംതാഴ്ത്തപ്പെട്ട ടി.മുഹമ്മദ് സാജിദിന് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എൻജിനീയറായി പുനർനിയമനം നൽകണമെന്ന ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ച് ഉത്തരവിറക്കിയാണ് ഡോ.ജയരാജ് വി.സി പദവിയൊഴിഞ്ഞത്. ചുമതലയേറ്റതിന് പിന്നാലെ പുതിയ വി.സി ഡോ. പി. രവീന്ദ്രൻ ഈ ഉത്തരവ് മരവിപ്പിക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

സിൻഡിക്കേറ്റ് തീരുമാനം തെറ്റായ കീഴ്‌വഴക്കവും ഗുരുതരമായ നിയമപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നാണ് വിവരം. 2014ൽ പർച്ചേയ്സ് വിഭാഗം നടത്തിയ ലോക്കൽ ഏരിയ നെറ്റ്‌വർക്ക് ജോലികളുമായി ബന്ധപ്പെട്ട പരാതിയിലാണ് 2020ൽ രണ്ട് വർഷത്തേക്ക് സാജിദിനെ സസ്‌പെൻഡ് ചെയ്തത്. പിന്നീട് അഞ്ച് വർഷത്തേക്ക് ജൂനിയർ എൻജിനീയറായി തരംതാഴ്ത്തി. ഇതിനെതിരെ സാജിദ് നൽകിയ പരാതിയിൽ പുനർനിയമനത്തിനൊപ്പം വേതന കുടിശ്ശികയായ 37 ലക്ഷം രൂപ മൂന്ന് മാസത്തിനകം നൽകണമെന്നും ഗവർണർ ഉത്തരവിട്ടിട്ടുണ്ട്.

വി.സിയെ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകിയ മൂന്ന് പ്രൊഫസർമാരുടെ പാനൽ തള്ളിയാണ് സീനിയർ പ്രൊഫസറായ ഡോ. പി. രവീന്ദ്രന് ഗവർണർ കാലിക്കറ്റ് വി.സിയുടെ ചുമതല നൽകിയത്. ഈ സാഹചര്യത്തിൽ ചാൻസലർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം ഡോ. പി. രവീന്ദ്രൻ അംഗീകരിക്കാൻ സാദ്ധ്യതയില്ലെന്നിരിക്കെയാണ് വിരമിക്കുന്നതിന് തൊട്ടുമുമ്പ് എം.കെ.ജയരാജ് ഉത്തരവിൽ ഒപ്പുവച്ചത്. സർവകലാശാല നിയമമനുസരിച്ചു ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ വി.സിയോ സിൻഡിക്കേറ്റോ നടപടിയെടുത്താൽ അതിനെതിരെ ചാൻസലർക്ക് മുന്നിൽ അപ്പീൽ പോകാൻ ഉദ്യോഗസ്ഥന് അവകാശമുണ്ട്.

സിൻഡിക്കേറ്റ് തീരുമാനം പഴയ വി.സി നടപ്പിലാക്കിയതിനാൽ ഇനിയത് റദ്ദ് ചെയ്യാൻ സിൻഡിക്കേറ്റിന് കഴിയില്ല. തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ല. ഇനി ഇക്കാര്യത്തിൽ ഇടപെടാൻ ചാൻസലർക്കോ കോടതിക്കോ മാത്രമേ കഴിയൂ‌. സർവകലാശാല തീരുമാനം ചാൻസലർക്ക് എതിരായതിനാൽ അക്കാര്യത്തിൽ തീരുമാനം എടുക്കാൻ ചാൻസലർ തയ്യാറാകുമോ എന്ന ചോദ്യവുമുണ്ട്. മുമ്പ് കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഗവർണറുടെ ഉത്തരവിനെതിരെ ഹർജി ഫയൽ ചെയ്തത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാരിന്റെ നിർദ്ദേശപ്രകാരം കലാമണ്ഡലം വി.സിക്ക് ഹർജി പിൻവലിക്കേണ്ടതായി വന്നു.

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ വിരമിച്ച് ഒന്നര മാസമായിട്ടും പുതിയ നിയമനം നടത്താത്തതും അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരുടെ തസ്തിക നികത്താത്തതും ജില്ലയിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നു. ഈ മാസം അഞ്ച് മുതൽ പാലക്കാട്…

തേഞ്ഞിപ്പലം : ഡോ. പി രവീന്ദ്രന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുടെ ചുമതല. കാലിക്കറ്റ് സർവകലാശാലയിലെ കെമിസ്ട്രി വിഭാ​ഗം പ്രഫസറാണ് ഡോ പി രവീന്ദ്രൻ. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ എം…

മലപ്പുറം : മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ സ്നേഹ സമ്മാനമായി വളാഞ്ചേരി ജി.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര. കളക്ടറുടെ അതിഥികളായി വിദ്യാര്‍ഥികള്‍ മലപ്പുറം കളക്ടറേറ്റും കോട്ടക്കുന്നും സന്ദര്‍ശിച്ചു. കളക്ടറുടെ…

തിരൂർ: പാസഞ്ചർ ഓട്ടോറിക്ഷകളിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തിരൂർ കമ്പോളത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളിൽ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അനധികൃതമായി കൊണ്ടുപോകുന്നത് കാരണം…

അരീക്കോട്: ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ജനസംഖ്യാ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അരീക്കോട് താലൂക്ക് ആശുപത്രിയിൽ അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് റുഖിയ്യ ഷംസു നിർവ്വഹിച്ചു.…

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യസംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കണം. ഇക്കാര്യത്തിൽ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നു ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ നഗരസഭകള്‍ക്ക് വേണ്ടി നടത്തിയ ജില്ലാതല ശില്പശാലയിൽ…

കൊണ്ടോട്ടി : കൊണ്ടോട്ടിയിൽ മൊബൈൽ സിംകാർഡ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി മായക്കര സ്വദേശി അബ്ദുൽ ഷമീറിനെയാണ് ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. സിം എടുക്കാൻ വരുന്നവർ അറിയാതെ…

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പുറത്ത് വന്നപ്പോൾ പ്രവേശനം നേടിയത് 6,999 പേർ മാത്രം. ഇതോടെ സീറ്റില്ലാതെ പുറത്തായത് 9,880 പേരാണ്. 89 മെറിറ്റ് സീറ്റുകളാണ് ജില്ലയിൽ ബാക്കിയുള്ളത്.…

മലപ്പുറം: മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ജില്ലയിൽ ഡെങ്കിപ്പനിയുടെ വ്യാപനത്തിന് വേഗം കൂട്ടുന്നു. ആറ് ദിവസത്തിനിടെ ഡെങ്കി ലക്ഷണങ്ങളോടെ 125 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 22 പേർക്ക്…