Category

INDIA

Category

ന്യൂഡൽഹി: വീണ്ടും കേരളം നമ്പര്‍ വണ്‍. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ(എസ്ഡിജി) സൂചികയിൽ കേരളം ഒന്നാംസ്ഥാനം നിലനിർത്തി. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നിൽ.

2023-24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020-21ല്‍ ഇത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു-കശ്മീർ, പുതുച്ചേരി, ആന്‍ഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.

79 സ്കോറോടെയാണ് ഉത്തരാഖണ്ഡും കേരളവും ഒന്നാംസ്ഥാനം നിലനിർത്തിയത്. തമിഴ്‌നാട് (78), ഗോവ (77) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ബിഹാർ (57), ജാർഖണ്ഡ് (62), നാഗാലാൻഡ് (63) എന്നിവയാണ് ഈ വർഷത്തെ സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ.

തിരുവനന്തപുരം : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം, ജൂലൈ മാസത്തിൽ കേരളത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. രാജ്യത്തെ മറ്റ് ഭാഗങ്ങളിലും സാധാരണയിൽ കൂടുതൽ മഴ…