കീഴുപറമ്പ്: കീഴുപറമ്പ് മദ്റസ കോപ്ലക്സിൽ സംഘടിപ്പിച്ച കെഎൻഎം പൊതു പരീക്ഷയിൽ ഫുൾ A+ നേടി തിളക്കമാർന്ന വിജയം നേടിയ വിവിധ മദ്റസകളിലെ 64 വിദ്യാത്ഥികൾക്ക് കുനിയിൽ അൻവാർ മദ്റസയിൽ വെച്ച് കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോംപ്ലക്സ് പ്രസിഡന്റ് ടി. മുഹമ്മദലി മാസ്റ്റർ അധ്യക്ഷനായി. വി.പി ശിഹാബുദ്ധീൻ അൻവാരി കെഎൻഎം മണ്ഡലം സെക്രട്ടറി മുഹമ്മദ് അൻവാരി, സാബിറ (എംജിഎം മണ്ഡലം സെക്രട്ടറി), അലി കരുവാടൻ, അബ്ദുൽ ഹമീദ് മാസ്റ്റർ, ത്വാഹ കെ.പി (ഐഎസ്എം), നജീബ് റംസാൻ (എംഎസ്എം) എന്നിവർ പ്രസംഗിച്ചു. കോംപ്ലക്സ് സെക്രട്ടറി കെ. അബ്ദുസ്സലാം മൗലവി സ്വഗതവും ജോ. സെക്രട്ടറി എം. മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.

Author

Comments are closed.