അരീക്കോട്: അരീക്കോട് മദർ ഹോസ്പിറ്റലിനു സമീപം പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുനീഫ് (21) വയസ്സാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും യുവാവിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വെൻറ്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

അരീക്കോട് മദർ ഹോസ്പ്‌പിറ്റലിൽ ട്രെയിനിങ് സ്റ്റാഫായി വർക്ക് ചെയ്തു വരികയായിരുന്നു മരണപ്പെട്ട മുനീഫ്. നീന്തൽ അറിയാവുന്ന വ്യക്തിയാണ് മുനീഫ്. കൂട്ടുകാർ കുളിക്കുന്ന സമയത്ത് ഇദ്ദേഹം കുളക്കരയിലായിരുന്നു. ഒരു സഹപാഠി മുങ്ങി പൊങ്ങാതിരുന്നപ്പോൾ ഇദ്ദേഹം കുളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സഹപാഠി രക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിന് പൊങ്ങാൻ സാധിച്ചില്ല. നാട്ടുകാർ മുങ്ങിയെടുക്കുന്ന സമയത്ത് ഇദ്ദേഹത്തിൻറെ 2 കാലുകളും ചളിയിൽ ആഴ്ന്ന നിലയിൽ ആയിരുന്നു കണ്ടെത്തിയിരുന്നത്. 20 മിനിറ്റോളം വെള്ളത്തിൽ കിടന്നിട്ടുണ്ട് എന്നാണ് വിവരം. മുങ്ങിയെടുക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ പോക്കറ്റിൽ മൊബൈലും പേഴ്സും എല്ലാം ഉണ്ടായിരുന്നു എന്നറിയുന്നു. തിരുവനന്തപുരത്തുനിന്ന് ഇന്നലെ തന്നെ ഇവരുടെ മാതാപിതാക്കൾ അരീക്കോട് എത്തിയിരുന്നു.

Author

Comments are closed.