അരീക്കോട്: സിപിഐഎം മുണ്ടമ്പ്ര ബ്രാഞ്ച് നിർമിച്ചു നൽകിയ രണ്ടാം സ്നേഹവീട് താക്കോൽ ദാനം സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്, നിലമ്പൂർ എംഎൽഎ പി.വി അൻവർ എന്നിവർ ചേർന്ന് നൽകി. ചടങ്ങിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെയും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. എംസിടി മെഡിക്കൽ കാർഡ് വിതരണോദ്ഘാടനവും നടന്നു. സിപിഐഎം അരീക്കോട് ഏരിയാ സെക്രട്ടറി പി. ഭാസ്കരൻ, അരീക്കോട് ലോക്കൽ സെക്രട്ടറി കണ്ടേങ്ങൽ അബ്ദുറഹിമാൻ, ഡിവൈഎഫ്ഐ അരീക്കോട് ബ്ലോക്ക് സെക്രട്ടറി ചെമ്രക്കാട്ടൂർ വാർഡ് മെമ്പർ കെ. സാദിൽ ആശംസയർപ്പിച്ച് പ്രസംഗിച്ചു. മുണ്ടമ്പ്ര ബ്രാഞ്ച് സെക്രട്ടറി ഒ.എം അലി സ്വാഗതവും വലിയ കല്ലുങ്ങൽ വാർഡ് മെമ്പർ കെ രതീഷ് നന്ദിയും പറഞ്ഞു.

Author

Comments are closed.