എടവണ്ണ : മുണ്ടേങ്ങര യുവശക്തി ക്ലബ്ബ് മുണ്ടേങ്ങരയിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതുപരീക്ഷകൾ തുടങ്ങിയവയിൽ ഉയർന്ന വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.

സംഗമം മുസ്തഫ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനീറ സമദ്, വാർഡ് മെമ്പർ എം.ജസീൽ തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ബനാത്ത് സെമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീർ മുണ്ടേങ്ങര സ്വാഗതവും സാലിഹ് പി നന്ദിയും പറഞ്ഞു.

ഒരു ഗ്രാമത്തിന്റെ മുന്നേറ്റത്തിൽ യുവശക്തി ക്ലബ്ബിനെ പോലെയുള്ള സംഘടനകൾ ആവശ്യമാണെന്നും , വിജയികളായവർ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള മൂല്യവത്തായ വിദ്യഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുസ്തഫ മാസ്റ്റർ പറഞ്ഞു.

Author

Comments are closed.