മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നെല്ലിക്കപറമ്പിൽ ഇന്ന് പുലർച്ചെ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു. തലശ്ശേരി സ്വദേശി മൈമൂനയാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ സാരമായ പരിക്കുകളോടെ കോഴിക്കോട്…

മലപ്പുറം: കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രസ്റ്റ്‌ മലപ്പുറം ലോക്കൽ ലെവൽ കമ്മിറ്റിയുടെ ഹിയറിങ് അദാലത്തിൽ 175 കേസുകൾ തീർപ്പാർക്കി. കളക്ടറേറ്റിൽ നടന്ന ഹിയറിങിൽ ജില്ലാ വികസന കമ്മീഷണർ സച്ചിൻ കുമാർ യാദവ് ഐ.എ.എസ്,…

അരീക്കോട്: സിപിഐഎം മുണ്ടമ്പ്ര ബ്രാഞ്ച് നിർമിച്ചു നൽകിയ രണ്ടാം സ്നേഹവീട് താക്കോൽ ദാനം സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്, നിലമ്പൂർ എംഎൽഎ പി.വി അൻവർ എന്നിവർ ചേർന്ന് നൽകി. ചടങ്ങിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം…

അരീക്കോട്: കൊണ്ടോട്ടി പോലീസ് സബ് ഡിവിഷന് കീഴിൽ രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 264 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായുള്ള സംയുക്ത പാസിങ് ഔട്ട് പരേഡ് അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പി കെ ബഷീർ എം…

എടവണ്ണ : മുണ്ടേങ്ങര യുവശക്തി ക്ലബ്ബ് മുണ്ടേങ്ങരയിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ്, മദ്രസ പൊതുപരീക്ഷകൾ തുടങ്ങിയവയിൽ ഉയർന്ന വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. സംഗമം മുസ്തഫ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ…

അരീക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.വി ഇബ്രാഹീം കുട്ടി ഉദ്ഘാടനം ചെയ്തു. പി. ശശിധരൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് അറഞ്ഞിക്കൽ, സി.വി പ്രഭാകരൻ,…

അരീക്കോട്: സംസ്ഥാനത്ത് സ്കൂളുകളിൽ 25 ശനിയാഴ്ചകൾ അധിക പ്രവർത്തി ദിനങ്ങൾ നടപ്പാക്കുന്നതിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അരീക്കോട് ഉപജില്ല പ്രതിഷേധം അറിയിച്ചു. കേരളത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഏറെക്കാലമായി ശനി, ഞായർ അവധി ദിവസങ്ങൾ അക്കാദമിക പ്രവർത്തനങ്ങളും കലാകായിക…

മലപ്പുറം : കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ജില്ലകൾക്കായി സംഘടിപ്പിക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ച് ഫെയ്‌സ് -III ലെ സംസ്ഥാനത്തെ മികച്ച പ്രവർത്തനത്തിന് മലപ്പുറം ജില്ലയ്ക്ക് അവാർഡ്. ലോക ഭക്ഷ്യസുരക്ഷാ ദിനത്തിൽ തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ വച്ചു നടന്ന…

അരീക്കോട് : കീഴുപറമ്പ് ചൂരൊട്ട് മഹലിൽ താമസിക്കുന്ന മൊയ്തീൻ എന്നവർ നിര്യാതനായി. മക്കൾ ഷുക്കൂർ കെ സി (കീഴ്പറമ്പ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), മുംതാസ് ഹിഫ്സ് റഹ്മാൻ (മർഹൂം), വഹീദ് റഹ്മാൻ (ദമാം) മരുമക്കൾ മുഹമ്മദലി (കിഴുപറമ്പ് ഹഫ്സത്ത്…

റിയാദ്: മലപ്പുറം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കല്‍ സ്വദേശി കച്ചേരിപറമ്പില്‍ ഷാജിയെയാണ് (40) റിയാദ് സുല്‍ത്താനയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: അഹമ്മദ്‌, മാതാവ്: നഫീസ, ഭാര്യ: ജഷീല, മക്കള്‍:…