അരീക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. ഊർങ്ങാട്ടിരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശില്പശാല കെഎസ്എസ്പിയു മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി.കെ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. കെ.പി മോഹനൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് അരഞ്ഞിക്കൽ, സി.വി പ്രഭാകരൻ, സി.പി ആൻഡ്രൂസ്, ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബി.പി ഗോപാലകൃഷ്ണൻ സ്വാഗതവും പി. ശംസുദ്ദീൻ നന്ദിയും പറഞ്ഞു.

Author

Comments are closed.