തോട്ടുമുക്കം : മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തോട്ടുമുക്കം അങ്ങാടിയും പള്ളിത്താഴെ അങ്ങാടിയും വ്യാപാരി വ്യവസായ ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണത്തിന് യൂണിറ്റ് പ്രസിഡണ്ട് ഒ.എ ബെന്നി, വർക്കിംഗ് പ്രസിഡണ്ട് മുജീബ് റഹ്മാൻ, യൂണിറ്റ് ജനറൽ സെക്രട്ടറി സിനോയ് പി ജോയ്, ഒഫ്കോസ് ജോയിൻ സെക്രട്ടറി സുനിൽ കെ, ട്രഷറർ ജൂബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Author

Comments are closed.