അരീക്കോട്: ചികിത്സ തേടിയെത്തുന്നവർക്ക് നേരിടേണ്ടിവരുന്ന ശാരീരിക – മാനസിക പീഡനങ്ങൾ പരിഗണിച്ച് രോഗീ പരിരക്ഷാനിയമം നടപ്പിലാക്കണമെന്ന് അരീക്കോട് ഉപഭോക്തൃസമിതി ആവശ്യപ്പെട്ടു. സമിതി നടത്തുന്ന ജിം.കെ & കറൻ്റ് അഫേർ മാസികയായ ‘തിരുത്ത്’ന്റെ ഓൺലൈൻ പ്രകാശനവും നടത്തി.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ പ്രതിഭകളായ മക്കൾക്ക് ഉപഹാരങ്ങൾ നൽകി. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട ഉദ്ഘാടനം ചെയ്തു. സി. അബ്ദുല്ലത്തീഫ്, എം.പി മഹബൂബ് കുഞ്ഞാണി, പ്രൊഫ: കെ. മുഹമ്മദ് ഇസ്മായിൽ, അമ്പാഴത്തിങ്ങൽ നാസർ, എം പി ബി ഷൗക്കത്ത്, ഡോ: ലബീദ്, ഷീജ പിസി, സാവിത്രി ടീച്ചർ, സി മുനീർ, സുഹൈൽ എം, ലുക്മാൻ പി, പി കെ സയ്ദ്, എം അബ്ദുനാസർ, എൻ അബ്ദുൽ റഹീം എന്നിവർ പ്രസംഗിച്ചു. അക്കാദമിക് മികവിൽ ദുബായ് ഗവൺമെന്റിന്റെ ഗോൾഡൻ വിസക്ക് അർഹയായ എംപി ഷൈമ സുഹറയെയും ദേശീയ വെട്രൻസ് (പൂണെ 2024)താരം വി കുഞ്ഞുമുഹമ്മദിനെയും പ്രത്യേക പാരിതോഷികങ്ങൾ നൽകി ആദരിച്ചു.

Author

Comments are closed.